19
Sep 2019
Thursday

‘നിപ അതിജീവനം കോഴിക്കോട് മെഡിക്കൽ കോളേജും കേരള സർക്കാരും മാത്രം നടത്തിയതല്ല’; ശ്രദ്ധേയമായി നഴ്സിന്റെ കുറിപ്പ്

“VIRUS”
മൂവി കണ്ടു.
നിപ്പ കാലഘട്ടത്തിൽ മരണപ്പെട്ട ലിനി സിസ്റ്റർ, ആൽബിൻ എന്നീ 2 ആളുകളെ തുടക്കത്തിൽ നോക്കിയ ആളെന്ന നിലയിലും, ഒരു നഴ്സ് ആയതുകൊണ്ടും, എല്ലാത്തിലുമുപരി, നിപ്പ ഇൻകുബേഷൻ പീരിയഡിൽ ഉൾപ്പെട്ട്, ഇന്നോ നാളെയോ മരണം ഉറപ്പെന്നു ഭയന്നു ഓരോ ദിവസവും ഉള്ളിൽ മരണപ്പെട്ടു ജീവിച്ചത് കൊണ്ടും വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു ഞങ്ങളുടെ ആ അതിജീവനം സ്ക്രീനിൽ കാണാൻ!
first of all, movie gets 4/5 for its making, the casting.

പിന്നെ കോഴിക്കോടോ മലപ്പുറത്തോ നിപ്പ കാലഘട്ടത്തിൽ ജോലി ചെയ്ത ഒരു മെഡിക്കൽ പ്രൊഫഷണൽ ആളെ സംബന്ധിച്ച്, ആശ്ചര്യവാഹമായ ഒന്നുമില്ല കാണാൻ.

പ്രധാന കാര്യം ഇതൊന്നുമല്ല. സംവിധായകനോടും സ്ക്രിപ്റ്റ് എഴുത്തുകാരനോടും ഒരു ഓർമ്മപ്പെടുത്തൽ, നിപ്പ അതിജീവനം കോഴിക്കോട് മെഡിക്കൽ കോളേജും കേരളാ ഗവണ്മെന്റും മാത്രം നടത്തിയതോ നേരിട്ടതോ അല്ല. എത്രയോ പ്രൈവറ്റ് ആശുപത്രികൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു രോഗി വരുമ്പോ ബിപി, പൾസ്, പനിയൊക്കെ നോക്കുന്നിടം തൊട്ട്, canula ഇടുന്നതും, ഡ്രിപ് അഴിക്കുന്നതും, മരുന്നു കൊടുക്കുന്നതും, രാത്രി ഉറങ്ങാതെ കാവലിരിക്കുന്നതും, രോഗി കൊള്ളാപ്‌സ് അയാൽ ambu, CPR, തുടങ്ങിയ 80% കാര്യങ്ങൾ ചെയ്യുന്നത് നഴ്സുമാരാണ്. മെഡിക്കൽ കോളേജിൽ ഒരു പക്ഷെ പിജി സ്റ്റുഡന്റ്‌സ് ആയിരിക്കാം ഇതൊക്കെ ചെയ്യുന്നത്. പക്ഷെ, മെഡിക്കൽ കോളജ് മാത്രമല്ല കോഴിക്കോടിന്റെ ആരോഗ്യ സംരക്ഷണം നടത്തുന്നത്.

ചെറിയ തുമ്മൽ പനിക്ക് പോലും പരിഭ്രാന്തരായ ജനങ്ങൾ ഇരച്ചു വന്ന് ജോലിയുടെ സ്വാഭാവിക അന്തരീക്ഷത്തെ കലുഷിതമാക്കിയതും, ആവശ്യത്തിനു വേണ്ട PPEs കിട്ടാതെ ബുദ്ധിമുട്ടിയതും, നിപ ലക്ഷണങ്ങൾ ഉള്ള രോഗിയെ ചികിൽസിച്ച നഴ്സുമാരെ സഹപ്രവർത്തകർ പോലും ഭയത്തോടെ നോക്കിയതും, വണ്ടിക്കൂലി കൈ കൊണ്ട് വാങ്ങാത്ത കണ്ടക്ടർമാരെ സഹിച്ചതും, N95 മാസ്‌ക് അഴിച്ചൊന്നു ശ്വാസം വിടാൻ പോലും ഭയന്നതും. ക്യാന്റീനിലോ, പോകുന്ന വഴിക്കോ, ഹോസ്റ്റലിലോ അങ്ങനെ നമ്മെ ചുറ്റിപ്പറ്റി ആരെങ്കിലും ഒന്നു തുമ്മിയാൽ വരെ നെഞ്ചിടിപ്പ് കൂടിയ ഒരവസ്‌ഥ..!!!!! അത് അനുഭവിച്ചത് 80% നഴ്സുമാരാണ്.

ലിനി സിസ്റ്റർ രക്ത സാക്ഷി ആയില്ലായിരുന്നുവെങ്കിൽ ഞങ്ങളെ ഒന്നു സ്ക്രീനിൽ പോലും കാണിക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കി. 2.30 മണിക്കുറുള്ള ഒരു സിനിമയില് ഇതിലധികം കാണിച്ചു ബോറടിപ്പിക്കാൻ പറ്റില്ലായിരിക്കാം, എങ്കിലും!
കോഴിക്കോടോ മലപ്പുറത്തോ നിപ്പ സമയത്തു ജോലി എടുത്ത മെഡിക്കൽ പ്രൊഫഷണൽസ് നു ആശ്ചര്യവഹമായി കാണാൻ ഒന്നും തന്നെയില്ല, ഗവണ്മെന്റിന്റെ നയങ്ങളൊക്കെ മനസിലായതിൽ സന്തോഷം.

കാര്യം ഇതൊക്കെ ആണെങ്കിലും, സൗബിൻ, പാർവതി, രേവതി ഇവർ ആ കഥാപാത്രങ്ങൾ അല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാകും വിധം സ്വാഭാവിക അഭിനയം കാഴ്ചവെച്ചു. അതിലുപരി, ഒന്നിലധികം സിം കാർഡുള്ള മുസ്ലിം യുവാവിനെ ഇന്നത്തെ സമൂഹം കാണുന്ന കണ്ണും, bio war ന്റെ സാധ്യതാ പഠനവുമൊക്കെ നന്നായി. മാലാഖമാരെ മറന്നു എന്നതൊഴിച്ചാൽ, virus is a must watch for nonmedical people, and medical people other than calicut, and malappuram…!

(കോഴിക്കോട് ഇഖ്റാ ആശുപത്രിയിലെ നഴ്സ് മെഹ്ദിയ എഴുതിയ കുറിപ്പ്)


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top