സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ സെർജിയോ സിഡോ കേരളാ ബ്ലാസ്റ്റേഴ്‌സിൽ

28 കാരനായ സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ സെർജിയോ സിഡോൻചയുമായി കേരളം ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിക്കായി ഐഎസ്എൽ അരങ്ങേറ്റം കുറിച്ച സിഡോയാണ് ടീമിൻ്റെ മധ്യനിര നിയന്ത്രിച്ചിരുന്നത്. മികച്ച ഡ്രിബിളിംഗ് സ്കില്ലും പന്തടക്കവുമുള്ള സിഡോ കളി മെനയാൻ കഴിവുള്ള താരമാണ്.

മാഡ്രിഡിലെ എൽ എസ്കോറിയയിൽ ജനിച്ച സിഡോൻച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമിൽ കളിച്ചു വളർന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി. റയൽ സാരഗോസാ, അൽബാസെറ്റെ, പൊൻഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോൻച പറഞ്ഞു. സിഡോ പല പൊസിഷനുകളിലും കളിക്കാൻ മികവുള്ള താരമാണെന്നും ഗോൾ നേടാനും അസിസ്റ്റ് ചെയ്യാനും പ്രതിഭയുള്ള ഓൾറൗണ്ട് ഫുട്ബോളർ ആയ അദ്ദേഹവുമൊത്തുള്ള പുതിയ ഐഎസ്‌എൽ സീസൺ മികച്ചതാകുമെന്നും ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ എൽക്കോ ഷറ്റോരി പറഞ്ഞു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top