വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അഭയമൊരുക്കാന്‍ തയ്യാറെന്ന് ട്രംപ്

വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അഭയമൊരുക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ തീരുമാനം. കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ട്രംപിന്റെ പുതിയ പ്രസ്താവന കൗതുകത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്.
വെനസ്വേല കടന്നുപോകുന്ന രാഷ്ട്രീയ പ്രതിസന്ധി ഭീകരമാണെന്ന് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഇവിടെ നിന്നും കുടിയേറ്റക്കാരായി വരുന്നവര്‍ക്ക് താല്‍ക്കാലികമായി അഭയമൊരുക്കാന്‍ തയ്യാറാണെന്നാണ് ട്രംപിന്റെ നിലപാട്. വെനസ്വേലയുടെ കാര്യം ഗൗരവമായി പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തേ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചത്.
എന്നാല്‍ ഈ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പ്രകൃതി ദുരന്തങ്ങള്‍ മൂലവും യുദ്ധത്താലും നശിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും , സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതും വരെ അവര്‍ക്ക് അമേരിക്കയില്‍ തുടരാമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം വെനസ്വേലയിലെ ആകെ ജനസംഖ്യയില്‍ നിന്നും 15% ത്തോളം ആളുകള്‍ പ്രതിസന്ധി മൂലം രാജ്യം വിട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ പ്രതിപക്ഷ നേതാവായ യുവാന്‍ ഗെയ്‌ഡോ സ്വയം പ്രസിഡന്റാണെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here