തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഒളിവിൽ കഴിയുന്ന വിഷ്ണു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി വിഷ്ണു ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. പ്രതി അന്ന് ജാമ്യഹർജി സമർപ്പിച്ചാൽ മജിസ്‌ട്രേറ്റ് പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. മുൻകൂർ ജാമ്യത്തിനായി വിഷ്ണു ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി പ്രകാശ് തമ്പി കടത്തിയത് 60 കിലോ സ്വർണമെന്ന് ഡിആർഐ. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡിആർഐ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വർണ്ണക്കടത്ത് കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെയാണ് വിഷ്ണു ഒളിവിൽ പോയത്. വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് വിഷ്ണു. ബാലഭാസ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയിലേക്കും വിഷ്ണുവിലേക്കും അന്വേഷണം നീണ്ടിരുന്നു. അതിനിടെ തന്നെ മർദ്ദിച്ചാണ് ഡിആർഐ കുറ്റം സമ്മതിപ്പിച്ചതെന്നാണ് പ്രകാശ് തമ്പി ആരോപണം. സെഷൻസ് കോടതിയിൽ മൊഴി മാറ്റുന്നതിനായി കഴിഞ്ഞ ദിവസം തമ്പി അപേക്ഷ സമർപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here