മഴ കനക്കുന്നു; ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചേക്കും

കനത്ത മഴയെത്തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് മത്സരം ഉപേക്ഷിച്ചേക്കും. ഇടക്ക് മഴ മാറിയിരുന്നെങ്കിലും വീണ്ടും മഴ ശക്തമായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത ശക്തമായി.
കഴിഞ്ഞ ദിവസം മുതൽക്കു തന്നെ ട്രെൻഡ്ബ്രിഡ്ജിൽ മഴ തകർക്കുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പിനെത്തുടർന്ന് ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇടക്കിടെ മഴ പെയ്തു കൊണ്ടിരുന്നത് ഔട്ട്ഫീൽഡിനെയും താറുമാറാക്കിയിരുന്നു. നേരത്തെ മഴ ശമിച്ചിട്ടും വെള്ളക്കെട്ട് രൂപപ്പെട്ട ഔട്ട്ഫീൽഡിൽ കളി നടത്താൻ സാധിക്കില്ലെന്ന് അമ്പയർമാർ അറിയിച്ചിരുന്നു. ഇപ്പോൾ മഴ ശക്തമായതോടെ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലായിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here