ബീഹാറിൽ മസ്തിഷ്‌ക വീക്കം പടർന്ന് പിടിക്കുന്നതായി സൂചന

ബീഹാറിൽ മസ്തിഷ്‌ക വീക്കം പടർന്ന് പിടിക്കുന്നതായി സൂചന. ബീഹാർ മുസഫർ നഗറിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 43 കുട്ടികൾ മരിച്ചു. എന്നാൽ മരണ കാരണം മസ്തിഷ്‌ക വീക്കമാണെന്ന് സ്ഥീരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രതാതീതമായി കുറയുന്നതിനെ തുടർന്നുണ്ടാകുന്ന അവസ്ഥ മൂലമാണ് കുട്ടികൾ മരിച്ചിരിക്കുന്നത്. ഇത് മസ്തിഷ്‌ക വീക്കത്തിൻറെ മറ്റൊരു രൂപമാണെങ്കിലും, കൂട്ടികളുടെ മരണക്കാരണം മസ്തിഷ്‌ക വീക്കമാണെന്ന് സ്ഥീരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. മരിച്ച് കുട്ടികൾ എല്ലാം പത്ത് വയസിൽ താഴെ ഉള്ളവരാണ്.
ജൂൺ ഒന്ന് മുതൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 157 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജില്ലയിലെ ഭൂരിഭാഗം സർക്കാർസ്വകാര്യ ആശുപത്രികളും കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവരിൽ അധികംപേരും ഗ്രാമീണമേഖലയിൽനിന്നുള്ള കുട്ടികളാണ്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. ചൂട് കാലങ്ങളിൽ ഉത്തരേന്ത്യയിൽ മസ്തിഷ്‌ക വീക്കം ഉണ്ടാ=/കുത പതിവാണ്. 2016 ൽ ഉത്തർപ്രദേശിലെ ഗൊരക്കപൂരിൽ റിപ്പോർട്ട് ചെയ്ത മസ്തിഷ്‌ക വീക്കം 125 കുട്ടികളുടെ ജീവനെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here