സിനിമ ടിക്കറ്റില്‍ ജിഎസ്ടിക്ക് പുറമേ ഏര്‍പെടുത്തിയ വിനോദ നികുതി പിന്‍ലിക്കണമെന്ന് കേരള ഫിലിം ചേംബര്‍

സിനിമ ടിക്കറ്റില്‍ ജിഎസ്ടിക്ക് പുറമേ ഏര്‍പെടുത്തിയ വിനോദ നികുതി പിന്‍ലിക്കണമെന്ന് കേരള ഫിലിം ചേംബര്‍. വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചേംബര്‍ ഭാരവാഹികള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവ് ജൂലൈ മൂന്ന് വരെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
സിനിമ ടിക്കറ്റില്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം വിനോദ നികുതി ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പിന്നാലെ ഉത്തരവുമിറക്കി ചലച്ചിത്ര സംഘടനകള്‍ പ്രതിഷേധമറിയിച്ചെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ ഫിലിം ചേംബര്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് നേടി. എന്നാല്‍ നികുതി നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ജിഎസ്ടിക്ക് മുന്‍പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധി അനുസരിച്ച് 15% മുതല്‍ 25% വരെയായിരുന്നു നിരക്ക്. ജിഎസ്ടി നടപ്പായതോടെ നികുതി 100 രൂപ വരെ 12% വും അതിന് മുകളില്‍ 18%വുമായി മാറി. ഇതോടെയാണ് 10% അധിക നികുതി ജിഎസ്ടിക്ക് പുറമേ പിരിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ഇത് ഇരട്ട നികുതിയാണെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ വാദം. പ്രേക്ഷകര്‍ക്ക് അധിക ബാധ്യത വരുമെന്നും ഫിലിം ചേംബർ വാദിക്കുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ സീല്‍ ചെയ്ത് വാങ്ങേണ്ട സാഹചര്യം വീണ്ടും സൃഷ്ടിക്കപ്പെടുന്നു.
നിലവില്‍ സംസ്ഥാനത്ത് ഭൂരിഭാഗം തീയേറ്ററുകളിലും ഇ-ടിക്കറ്റിങ് നടപ്പാക്കിയ സാഹചര്യത്തില്‍ ഇത് അപ്രായോഗികമാണെന്നും ഫിലിം ചേംബര്‍ വാദിക്കുന്നു. വിഷയത്തില്‍ സമ്മര്‍ദ്ദ ശ്രമങ്ങള്‍ ശക്തമാക്കാനാണ് സിനിമാ സംഘടനകളുടെ ശ്രമം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here