Advertisement

പ്രളയത്തിൽ വീട് നഷ്ടപെട്ട 70 പേർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകി ലയൺസ് ക്ലബ്; താക്കോൽദാന കർമം നിർവ്വഹിച്ച് ഗവർണർ

June 14, 2019
Google News 1 minute Read

ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ സർക്കാരും ജുഡീഷ്യറിയും സന്നദ്ധ സംഘടനകളും കൈകോർക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം. കൊച്ചിയിൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർമിച്ച 70 വീടുകളുടെ താക്കോൽദാന കർമം നിർവ്വഹിക്കുകയായിരുന്നു ഗവർണർ. ചടങ്ങിൽ സമൂഹത്തിൽ സന്നദ്ധ സേവനം നടത്തുന്ന 12 പേരെ ആദരിച്ചു.

പ്രളയത്തിൽ വീട് നഷ്ടപെട്ട 120 പേർക്ക് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യമായി വീട് നിർമിച്ച് നൽകുന്നതിന്റെ ആദ്യ ഭാഗമായാണ് പണി പൂർത്തിയായ 70 വീടുകൾ കുടുംബങ്ങൾക്ക് കൈമാറിയത്. ആലപ്പുഴ എറണാകുളം ഇടുക്കി എന്നിവിടങ്ങളിലായാണ് ഭവനരഹിതരായവർക്ക് വീട് നിർമ്മിച്ച് നൽകിയത്. ലയൺസ് സ്‌നേഹഭവനങ്ങളുടെ താക്കോൽദാന കർമം കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം നിർവ്വഹിച്ചു.

സർക്കാരും ജുഡീഷ്യറിയും സന്നദ്ധ സംഘടനകളും ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്തണമെന്ന് പറഞ്ഞ ഗവർണർ ജനപക്ഷ വിധിന്യായങ്ങളെഴുതിയ അനുഭവങ്ങളും പങ്കുവെച്ചു.

സമൂഹത്തിൽ നിശബ്ദ സേവനം നടത്തുന്ന 12 പേരെ ‘ലയൺസ് നിശബ്ദം നിസ്വാർഥം’ അവാർഡ് നൽകി ആദരിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി യുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ഇൻറർനാഷണലിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഭവന നിർമാണ പദ്ധതി നടപ്പാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here