പാലാരിവട്ടം മേൽപ്പാലം; മന്ത്രിയല്ല പാലമുണ്ടാക്കുന്നതെന്നും സർക്കാർ അന്വേഷണം നടത്തട്ടെയെന്നും ചെന്നിത്തല

പാലാരിവട്ടം മേൽപ്പാലം വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയല്ല പാലം നിർമ്മിക്കുന്നത്. കാര്യങ്ങളെല്ലാം ഇബ്രാഹിംകുഞ്ഞ് വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സിഒടി നസീറിനെതിരെയുള്ള ആക്രമണം സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെന്നതിന്റെ തെളിവാണ്. നിയമസഭയിൽ ഷംസീറിനെതിരെ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. സിഒടി നസീറിനെ കോൺഗ്രസിലെടുക്കുന്നതിനെപ്പറ്റി ഇപ്പോൾ ആലോചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top