Advertisement

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിക്കായി വി മുരളീധരന്‍ യുഎഇയിലെത്തി

June 14, 2019
Google News 0 minutes Read

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിക്കായി വി മുരളീധരന്‍ യുഎഇയിലെത്തി. ദുബായ് സോനാപൂരിലുള്ള ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. രാവിലെ എട്ടേമുക്കാലോടെ സോനാപൂര്‍ എവര്‍സെന്‍ഡി കമ്പനിയുടെ ലേബര്‍ ക്യാംപില്‍ എത്തിയ മുരളീധരന്‍ ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു .

കൂടുതലും ഹിന്ദിക്കാരുള്ള ക്യാംപില്‍ ഹിന്ദിയില്‍ത്തന്നെയാണ് മുരളീധരന്‍ സംസാരിച്ചത്. തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന മുരളീധരന്‍ അവരുടെ പ്രശ്‌നങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കി തൊഴിലാളികളോട് കൂടി പ്രഭാത ഭക്ഷണവും കഴിച്ചു. ഇന്ത്യന്‍ എമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തുമെന്നും വിദേശ രാജ്യങ്ങളില്‍ പോയി ആരും തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങുക ഇല്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. ബിജെപി ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, കേന്ദ്രസര്‍ക്കാര്‍ 130 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

കോഴിക്കോട്ടേക്കുള്ള വിമാനയാത്ര പ്രശ്‌നപരിഹാരത്തിനായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതരുമായും വി മുരളീധരന്‍ ചര്‍ച്ചകള്‍ നടത്തി . ശേഷം ഇന്ത്യന്‍ ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി.ഉച്ച കഴിഞ്ഞ് ഇന്ത്യന്‍ കോണ്‌സുലേറ്റില്‍ പൊതു പരിപാടിയിലും പങ്കെടുത്തു സദസിന്റെ ചോദ്യങ്ങള്‍ക് മറുപടി പറഞ്ഞു. മൂന്നുമണിയോടെ സന്ദര്‍ശനം അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് മടങ്ങി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here