വായു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് സഞ്ചരിക്കുന്നു : കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം വിട്ട് ഒമാൻ തീരത്തേക്ക് സഞ്ചരിക്കുന്നതായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റിന്റെ സഞ്ചാരം.
പാക് തീരം ലക്ഷ്യമിട്ട് നീങ്ങിയ കാറ്റിന് വീണ്ടും ദിശമാറ്റം ഉണ്ടായെന്നാണ് വിവരം. വായുവിന്റെ പ്രഭാവത്തിൽ ഗുജറാത്തിന്റെ തീര മേഖലകളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂർ കൂടി കാറ്റും മഴയും തുടരാനാണ് സാധ്യത.
തീരങ്ങളിൽ നൽകിയ ജാഗ്രതാ നിർദേശം നാളെ രാവിലെ എട്ട് മണിവരെ തുടരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here