കോപ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് വിജയത്തുടക്കം

കോപ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടനമത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസീല്‍ തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 50-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഫിലിപ്പ് കുടീഞ്ഞോ ഗോളാക്കി മാറ്റി. 53-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോളും കുടീഞ്ഞോ നേടി. 85-ാം മിനിറ്റില്‍ എവര്‍ട്ടന്‍ സോരസിന്റെ അത്യുഗ്രന്‍ ഗോളിലാണ് ബ്രസീല്‍ മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയത്.
ഇന്ത്യന്‍ സമയം രാവിലെ ആറ്മണിക്കാണ് ബ്രസീലില്‍ മത്സരം തുടങ്ങിയത്. 10 ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കൊപ്പം ഇക്കുറി അതിഥികളായി ഖത്തറും ജപ്പാനും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. നാല് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളിലാണ് 12 ടീമുകള്‍ മാറ്റുരയ്ക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. മൂന്ന് ഗ്രൂപ്പുകളിലേയും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കും ക്വാര്‍ട്ടറിലേക്ക് അവസരമുണ്ട്. പരുക്കേറ്റ നെയ്മറില്ലാതെയാണ് ബ്രസീല്‍ കോപ്പ സ്വന്തം നാട്ടില്‍ കളിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here