ജയസൂര്യ വീണ്ടും സത്യനാവുന്നു

മലയാളത്തിൻ്റെ അനശ്വര നടൻ സത്യൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നടൻ ജയസൂര്യയാണ് സത്യൻ മാഷിനെ അവതരിപ്പിക്കുക. ജയസൂര്യ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ജയസൂര്യയുടെ ഒരു ഫാൻ മെയ്ഡ് പോസ്റ്ററും താരം പങ്കു വെച്ചിട്ടുണ്ട്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ബി. ടി അനിൽ കുമാർ, കെ. ജി സന്തോഷ് തുടങ്ങിയവരുടെ രചനയിൽ നവാഗതനതായ രതീഷ് രഘു നന്ദൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

നേരത്തെ, ഇന്ത്യൻ ഫുട്ബോൾ നായകനായ വിപി സത്യനായി ‘ക്യാപ്റ്റൻ’ എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ജയസൂര്യ കഴിഞ്ഞ വർഷത്തെ മികച്ച അഭിൻറേതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിന് അർഹനായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More