മഞ്ചേരി മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി

മഞ്ചേരി മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി. ഓപ്പറേഷൻ തിയറ്ററിലെ വിവിധ തലത്തിലുള്ള ജീവനക്കാരുടെയും ഓപ്പറേഷൻ ചെയ്ത സർജന്റെയും ശ്രദ്ധക്കുറവെന്ന് റിപ്പോർട്ട്. ഐഡൻറിറ്റി കാർഡ് നോക്കി രോഗിയെയും സർജ്ജറിയും ഉറപ്പ് വരുത്തുന്നതിൽ വലിയ ജാഗ്രതക്കുറവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡാനിഷ് എന്ന ഏഴ് വയസ്സ്‌കാരനെയാണ് മൂക്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടതിന് പകരം ഹർണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയക്കുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്ന് എഴുതി വാങ്ങിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പിഴവ് പറ്റിയെന്ന് കാണിച്ച് സൂപ്രണ്ട് നേരത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും റിപ്പോർട്ട് നൽകിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top