Advertisement

സാഹിത്യകാരൻ യുഎ ഖാദറിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കും

June 15, 2019
Google News 0 minutes Read

സാഹിത്യകാരൻ യുഎ ഖാദറിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ.  മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സന്ദർശനമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ ,എ.കെ ശശീന്ദ്രൻ എന്നിവർ യു.എ ഖാദറിന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിക്കുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർ യു.എ ഖാദറിന്റെ കോഴിക്കോട് പൊക്കുന്നിൽ ഉള്ള വീട്ടിൽ സന്ദർശനം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here