കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസ്സിനു തീ പിടിച്ചു

കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസ്സിനു തീ പിടിച്ചു. ടാര്‍മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ബസ്സിലേക്ക് തീപടരുകയായിരുന്നു. ബസ്സില്‍ യാത്രക്കാര്‍ കുറവായത് വലിയ അപകടം ഒഴിവാക്കി. ഡ്രൈവന്മാരടക്കം 10 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ടാര്‍മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചപ്പോള്‍ ഡീസല്‍ ടാങ്കിലേക്ക് തീ പടര്‍ന്നാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top