വൈറസിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി

ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി. സിനിമയുടെ നിർമ്മാതാക്കളായ ഓപിഎം റെക്കോർഡ്സിൻ്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ഒരു മിനിട്ടും മുപ്പത് സെക്കൻഡുകളും നീളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ജന്തുജന്യ രോഗങ്ങളെപ്പറ്റി സംസാരിക്കുന്ന ഡോക്ടർ ബാബുരാജാണ് ഡിലീറ്റഡ് സീനിലുള്ളത്. കഥാപാത്രമായി വേഷമിടുന്നത് ഇന്ദ്രജിത്താണ്.
കേരളം നേരിട്ട നിപ കാലഘട്ടത്തിൻ്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സിനിമയാണ് വൈറസ്. മികച്ച അഭിപ്രായങ്ങൾ നേടുന്ന സിനിമ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here