Advertisement

നാടുവിട്ട ശേഷം തിരിച്ചെത്തിയ സിഐ നവാസിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും

June 16, 2019
0 minutes Read

നാടുവിട്ടുശേഷം തിരിച്ചെത്തിയ സിഐ നവാസിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കമ്മീഷണറും ഡിസിപി യുമാണ് നവാസിന്റെ മൊഴിയെടുക്കുക. ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായ സിഐ നവാസിനെ കുടുംബത്തോടൊപ്പം വിട്ടയച്ചു. മേലുദ്യോഗസ്ഥരുടെ പീഡനം ഉണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ നാട് വിട്ട് പോയതെന്നും നവാസ് മജിസ്‌ട്രേറ്റിനെ അറിയിച്ചു. അതേ സമയം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നവാസ് തയ്യാറായില്ല.

സന്ധ്യയ്ക്ക് 7.30 ഓടെയാണ് ഇഹ നവാസിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. താന്‍ സ്വന്തം ഇഷ്ട്ടപ്രകാരം നാട് വിട്ട് മാറി നിന്നതാണെന്നും മറ്റാരുടേയും സമര്‍ദ്ദം ഇല്ലായിരുന്നുവെന്നും നവാസ് മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് നവാസിനെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ നവാസ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കുടുംബാംഗങ്ങളുമായുള്ള നവാസിന്റെ കൂടിക്കാഴ്ച്ച വൈകാരിക നിമിഷങ്ങള്‍ക്ക് വഴിവച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top