Advertisement

‘ഒച്ചയുണ്ടാക്കുന്നവർക്ക് അത് മാത്രമേ അറിയൂ’; മോഹൻലാലിന് വേണ്ടി ആർപ്പ് വിളിച്ച ആരാധകരെ വിമർശിച്ച് മുഖ്യമന്ത്രി

June 16, 2019
Google News 0 minutes Read

മോഹൻലാലിന് വേണ്ടി ആർപ്പ് വിളിച്ച ആരാധകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നെന്മാറയിലെ സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. പിണറായി വിജയൻ ചടങ്ങിൽ ഉദ്ഘാടകനും മോഹൻലാൽ മുഖ്യ അതിഥിയുമായിരുന്നു.

മോഹൻലാൽ എത്തുമെന്നറിഞ്ഞ് ആരാധകർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. മുഖ്യമന്ത്രിയും മോഹൻലാലും ഏകദേശം ഒരേ സമയത്തായിരുന്നു വേദിയിലേക്ക് എത്തിയത്. മോഹൻലാൽ എത്തിയതോടെ ആളുകൾ ഇളകിമറിഞ്ഞു. കൈയടികളും ആർപ്പുവിളികളും ഉയർന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റപ്പോഴും ആർപ്പുവിളികൾ ഉയർന്നു തന്നെ നിന്നു. സംസാരിക്കാൻ കഴിയാതെ വന്നതോടെ ആരാധകർക്ക് നേരെ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുകയായിരുന്നു.

ഒച്ചയുണ്ടാക്കുന്നവർക്ക് അത് മാത്രമെ അറിയൂ എന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റൊന്നിനെ കുറിച്ചും അവർ ബോധവാന്മാരല്ല എന്നും കൂട്ടിച്ചേർത്തു. മോഹൻലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രി വിമർശിച്ചതോടെ സദസ്സ് നിശബ്ദമാകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here