ശുഭ്മൻ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലോ?; പണികൊടുത്ത് ഹർദ്ദിക് പാണ്ഡ്യ

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി താരങ്ങളിൽ പ്രധാനിയാണ് ശുഭ്മൻ ഗിൽ. അണ്ടർ-19 ലോകകപ്പിലും ഐപിഎല്ലിലും ഗില്ലിൻ്റെ പ്രകടനങ്ങൾ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അതേ സമയം, ശുഭ്മൻ ഗില്ലും സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറയും തമ്മിൽ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ ഉയരുന്നത്. ഇന്ത്യൻ ദേശീയ താരം ഹർദ്ദിക് പാണ്ഡ്യയാണ് ഈ ഗോസിപ്പിനു ശക്തി പകർന്നത്.

താൻ പുതിയ റേഞ്ചർ റോവർ വാങ്ങിയ കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ച ഗില്ലിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഹർദ്ദിക് പാണ്ഡ്യയുടെ കുസൃതി. ശുഭ്മാന്റെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെ സാറ അഭിനന്ദന കമന്റിട്ടു. ഇതിന് ഗില്‍ നന്ദിയും പറഞ്ഞു. പിന്നാലെ ഇതിന് മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ എത്തുകയായിരുന്നു. സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യയുടെ ട്രോള്‍ പോസ്റ്റ്.

നേരത്തെ തന്നെ സാറയും ശുഭ്മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിനെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് പാണ്ഡ്യയുടെ മറുപടി.

 

View this post on Instagram

 

Thalle mere Range akh baaz naalo tezz! Caption credits- @jassie.gill 😉

A post shared by Ꮪhubman Gill (@shubmangill) onനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More