വയനാട് വനം വകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു

വയനാട് ബാവലിയില്‍ വനം വകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു.
വയനാട് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബാവലി ഫോറസ്റ്റ് സെക്ഷനിലാണ് സംഭവം.

താല്‍കാലിക വാച്ചറായ തോണിക്കടവ് തുറമ്പൂര്‍ കോളനിയിലെ ബസവന്റെ മകന്‍ കെഞ്ചന്‍ (46) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.ആന്റി പോച്ചിംഗ് ക്യാമ്പിലെ ഡ്യൂട്ടിക്ക് പോകുകയായിരുന്നു കെഞ്ചന്‍. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More