Advertisement

കൊല്ലത്ത് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

June 17, 2019
Google News 0 minutes Read

കൊല്ലം കടയ്ക്കലില്‍ മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കടയ്ക്കല്‍ മുക്കട തേക്കില്‍ പാറവിള വീട്ടില്‍ ഗോപകുമാറാണ് സുഹൃത്തായ ശ്രീകുമാറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പ്രതിയെ റിമാന്റ് ചെയ്തു.

കുടുംബവുമായി പിണങ്ങിക്കഴിയുന്ന ഗോപകുമാറിന്റെ വീട്ടില്‍ സ്ഥിരമായി മദ്യപിക്കാല്‍ കൊല്ലപ്പെട്ട ശ്രീകുമാര്‍ എത്തുന്നത് പതിവായിരുന്നു. മദ്യപിക്കുന്ന പല സന്ദര്‍ഭങ്ങളിലും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, പിന്നീട് ഇവര്‍ ഒന്നിക്കുകയാണ് പതിവ്.

കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് മദ്യപിക്കുന്നതിനെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വിറക് കൊള്ളി എടുത്ത് ഘോപകുമാര്‍ ശ്രീകുമാറിന്റെ തലയ്ക്കും മുഖത്തും മര്‍ദ്ദിക്കുകയായിരുന്നു.

പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര റൂറല്‍ എസ്പി സൈമണ്‍, പുനലൂര്‍ ഡിവൈഎസ്പി സതീ,് കുമാര്‍ എന്നിവരുെടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here