‘നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്’; വരയും വർണ്ണങ്ങളും പറഞ്ഞ് ലൂക്ക ട്രെയിലർ

ടൊവിനോ തോമസും അഹാന കൃഷ്ണകുമാറും പ്രധാന വേഷത്തിലെത്തുന്ന ലൂക്കയുടെ ട്രെയിലർ പുറത്തിറങ്ങി. മ്യൂസിക്ക്247ൻ്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്.
രണ്ട് മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ വരകളുടെയും വർണ്ണങ്ങളുടെയും ഒരു ലോകം തീർക്കുകയാണ്. ടൊവിനോ, ലൂക്ക എന്ന ചിത്രകാരനായും അഹാന, നിഹാരിക എന്ന ആസ്വാദകയായുമാണ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മിലുള്ള രസകരമായ പ്രണയവും ട്രെയിലറിൽ സൂചിപ്പിക്കുന്നു.
നവാഗതനായ അരുൺ ബോസിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സ്റ്റോറീസ് & തോട്ട്‌സ് ബാനറിൽ ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മൃദുൽ ജോർജ്ജ് അരുൺ ബോസിനൊപ്പം ചേർന്നു രചന നിർവഹിച്ചിരിക്കുന്ന ലൂക്കയിൽ നിതിൻ ജോർജ്, വിനീത കോശി, അൻവർ ഷെരീഫ്, ഷാലു റഹീം, പൗളി വൽസൻ, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രീകാന്ത് മുരളി, രാഘവൻ, നീന കുറുപ്പ്, ദേവി അജിത് എന്നിവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഖിൽ വേണുവാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here