Advertisement

വിവാദ ബില്ലിനെതിരെ സമരം ചെയ്തില്ലെങ്കിൽ പോൺ സൈറ്റുകൾ തുറക്കില്ല; തെരുവിലിറങ്ങിയത് 10 ലക്ഷത്തോളം പ്രക്ഷോഭകർ: വിവാദ ബിൽ ഹോങ്കോങ്ങ് മരവിപ്പിച്ചു

June 17, 2019
1 minute Read

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബിൽ ഹോങ്കോങ് മരവിപ്പിച്ചു. കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. ബില്ലിൽ അടുത്ത നീക്കമെന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ബിൽ മരവിപ്പിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. ബിൽ മരവിപ്പിച്ചതു വഴി സമാധാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, കൂടുതൽ ആളുകളെ തെരുവിലിറക്കാൻ ഹോങ്കോങ്ങിലെ പ്രശസ്തമായ പോൺ സൈറ്റുകൾ അടച്ചു പൂട്ടിയത് ശ്രദ്ധേയമായി. സമരം വിജയിക്കണമെങ്കിൽ നിങ്ങൾ തെരുവിലിറങ്ങണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹോങ്കോങ്ങിലെ ഏറ്റവും പ്രശസ്തമായ എവി01, ദിസ്എവി എന്നീ പോൺ സൈറ്റുകൾ അടച്ചു പൂട്ടിയത്. ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങൾ തങ്ങളുടെ ജോലിക്കാർക്ക് സമരത്തിൽ പങ്കെടുക്കാനായി അവധി അനുവദിച്ചതിനെത്തുടർന്നാണ് വെബ്സൈറ്റുകൾ ഈ നീക്കവുമായി രംഗത്തു വന്നത്.

‘നിങ്ങൾ ഒരു പൊലീസ് ഓഫീസറോ, ബന്ധുവോ, അനുഭാവിയോ ആണെങ്കിൽ ഈ സൈറ്റിൽ നിന്നും പുറത്തു പോവുക. ഇത് മനുഷ്യന്മാർക്കുള്ളതാണ്. മൃഗീയത ഇവിടെ അനുവദനീയമല്ല. സ്ഥിരമായും പൂർണ്ണമായും ആ ബിൽ മരവിപ്പിക്കുക, അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെ വിട്ടയക്കുക. പാരാമിലിട്ടറി കമാൻഡർമാരെയും അഴിമതിക്കാരായ ഓഫീസർമാരെയും തടവിലാക്കുക’ എന്നിങ്ങനെയാണ് എവി10 സൈറ്റിൻ്റെ ഹോം പേജിൽ അറിയിച്ചിരിക്കുന്ന ആവശ്യങ്ങൾ.

അല്പം കൂടി ശക്തമാണ് ദിസ്എവിയുടെ ആവശ്യങ്ങൾ. എന്ത് തന്നെയായാലും ഹോങ്കോങ് ബിൽ മരവിപ്പിച്ചിട്ടുണ്ട്. പോൺ സൈറ്റുകൾ വീണ്ടും തുറന്നിട്ടുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top