Advertisement

സംസ്ഥാനത്തെ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ സമരത്തിലേക്ക്

June 17, 2019
Google News 0 minutes Read

സംസ്ഥാനത്തെ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്മാന്റെ പ്രതിനിധികള്‍ സമരത്തിലേക്ക്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തനനുമതി നല്‍കുക, അടച്ചുപൂട്ടല്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാനേജ്മെന്റെ പ്രതിനിധികള്‍ സമരം നടത്തുന്നത്.

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ സ്വകാര്യ അണ്‍ എയ്ഡഡ്  വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുക. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തില്‍പരം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും, അധ്യാപകരുടെയും,അനധ്യാപകരുടെയും, ആശങ്ക ലഘുകരിക്കാന്‍ നടപടി സ്വീകരിക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി നല്‍കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്മെന്റെ അസോസിയേഷന്‍ സമരത്തിന് ഒരുങ്ങുന്നത്.

വിവിധ സമുദായ സംഘടനകള്‍, ട്രസ്റ്റുകള്‍, സെസൈറ്റികള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ച് സര്‍ക്കാരിന്മേല്‍ സമര്‍ദ്ധം ചെലുത്താനാണ് മാനേജ്മെന്റിന്റെ നീക്കം. ഒപ്പം ഓഗസ്റ്റ്് 20 മുതല്‍ വിവിധ ഡിഡിഇ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരവും, കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് സമരം നടത്താനുമാണ് മാനേജ്മെന്റുകളുടെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ച് പൂട്ടനാണ് നിര്‍ദേശം. എന്നാല്‍ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചതോടെ സര്‍ക്കാരിനോട് ജൂണ്‍ 20ന് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here