റഷ്യയില്‍ നിന്ന് തുര്‍ക്കി ആയുധങ്ങള്‍ വാങ്ങുന്നു; എസ്- ഫോര്‍ ഹണ്‍ഡ്രണ്ട് മിസൈലുകള്‍ ജൂലൈ പകുതിയോടെ തുര്‍ക്കിയിലെത്തും

അമേരിക്കയുടെയും നാറ്റോയുടെയും എതിര്‍പ്പിനിടെ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത് തുര്‍ക്കി. എസ്- ഫോര്‍ ഹണ്‍ഡ്രണ്ട് (S-four hundred) മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ജൂലൈ പകുതിയോടെ തുര്‍ക്കിയിലെത്തും.

തുര്‍ക്കി പ്രധാനമന്ത്രി ത്വയിബ് എര്‍ദോഗനാണ് മിസൈല്‍ പദ്ധതിയുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്. മിസൈല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ജൂലൈ പകുതിയോടെ മിസൈല്‍ എത്തിതുടങ്ങുമെന്നും എര്‍ദോഗന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എര്‍ഡോഗന്റെ പ്രതികരണം.

എന്നാല്‍ തുര്‍ക്കി റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്നതിനെ എതിര്‍ത്ത് നാറ്റോയും അമേരിക്കയും നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. അതേസമയം എര്‍ദോഗന്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നു. ഇത് അമേരിക്കയുമായുള്ള തുര്‍ക്കിയുടെ യുദ്ധവിമാന പദ്ധതി പ്രതിസന്ധിയിലാകുമെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More