ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി

ബിഹാറിലെ മുസഫര്‍പ്പൂരില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുസഫര്‍പൂറിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചു. ബീഹാറില്‍ മസ്തിഷ്‌ക ജ്വരം പിടിപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് നിതീഷ് കുമാര്‍ മുസഫര്‍പൂരിലെത്തുന്നത്. ആശുപത്രിയിലെത്തിയ നിതീഷ് കുമാറിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ ബീഹാറിലോട്ട് അയച്ചിട്ടുണ്ട്.
ഏറ്റവും അധികം കുട്ടികള്‍ മരിച്ച ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജിലാണ് നീതീഷ് കുമാര്‍ സന്ദര്‍ശനം നടത്തിയത്. രോഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് ഡോക്ടേഴസിനും ജില്ലാ കളക്ടര്‍ക്കടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും നിതീഷ് നിര്‍ദേശം നല്‍കി. രോഗികളായ കുട്ടികളുടെ ചികിത്സ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
100 മുകളില്‍ കുട്ടികള്‍ മരിച്ചിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തെ ഗൗരവമായി പരിഗണിച്ചില്ലെന്ന് ആര്‍ജെഡി ആധ്യക്ഷന്‍ തേജസ്വിയാദവ് കുറ്റപെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്തതിനെതിരെ വ്യാപക പരാതികളാണ് രാജ്യവ്യാപകമായി ഉയരുന്നത്.
രോഗത്തെ പ്രതിരോധിക്കാനോ, ബോധവത്കരം നടത്താനോ, മതിയായ ചികിത്സ ഉറപ്പ് വരുത്താനോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ലെന്നതാണ് വിമര്‍ശനം. ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാരിനു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചിരുന്നു. നിലവില്‍ മൂന്നൂറിനടുത്ത് കുട്ടികള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പട്ടിണിയും കനത്ത ചൂടും ആണ് രോഗ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here