കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കുവൈറ്റിൽ നിന്നും തിരിച്ചയച്ചത് 20,000 വിദേശികളെ : കുവൈറ്റ് ധനകാര്യ മന്ത്രി

കഴിഞ്ഞ 3 വർഷങ്ങളിൽ കുവൈറ്റിൽ നിന്നും 20,000 വിദേശികളെ തിരിച്ചയച്ചതായി ധനകാര്യ മന്ത്രി അറിയിച്ചു. വിവിധ തസ്തികകൾക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്കാണ് വിസ പുതുക്കാതെ തിരികെ നാട്ടിലേക്ക് പോകേണ്ടി വന്നത് .

കഴിഞ്ഞ 3 വർഷങ്ങളിൽ 20,000 വിദേശികളെ കുവൈറ്റിൽ നിന്ന് തിരികെ അയച്ചതായി ധനകാര്യ മന്ത്രി മറിയം അൽ ആഖീൽ വ്യക്തമാക്കി. വിവിധ ജോലികൾക്കായി അപേക്ഷകൾ സമർ്പ്പിക്കുമ്പോൾ ആ തസ്തികകൾക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഉദ്യോഗാർത്ഥികളുടെ തൊഴിൽ പെർമിറ്റ് പുതുക്കി നൽകാത്തത് മൂലമാണ് ഇത്രയും പേർക്ക് നാട്ടിലേക്ക് തിരികെ പോകേണ്ടി വന്നത്.

ഗവൺമെന്റ് ഷെൽട്ടറുകളിൽ കഴിയുന്ന നൂറുകണക്കിന് വിദേശികളെ സ്വദേശങ്ങളിലെക്ക് തിരികെ അയക്കാനുള്ള നടപടികൾ മാൻ പവർ അതോരിടി യുടെ നേതൃത്വത്തിൽ നടന്നു വരുന്നതായും മറിയം അൽ ആഖീൽ അറിയിച്ചു. തൊഴിലാളികൾ്ക്ക് മികച്ച സൌകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം മനുഷ്യ കടത്ത് നിയന്ത്രിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ദമാണന്നും അൽ ആഖീൽ വ്യക്തമ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top