‘പുഴയിലിറങ്ങണ്ട; പന്ത് ഞാനെടുക്കാം’; കുഞ്ഞിനെ പുഴയിലിറങ്ങാൻ സമ്മതിക്കാതെ പന്തെടുത്തു കൊടുക്കുന്ന നായ: വീഡിയോ വൈറൽ

വളർത്തു നായകളുടെ സ്നേഹം പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. ‘ഹാച്ചിക്കോ’ എന്ന സിനിമയിലൂടെ അതിൻ്റെ ഏറ്റവും തീവ്രമായ പ്രതിഫലനവും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഒരു കൊച്ചു പെൺകുട്ടിയെ പുഴയിലിറങ്ങാൻ സമ്മതിക്കാതെ പന്തെടുത്തു കൊടുക്കുന്ന നായയുടെ വീഡിയോ വൈറലാവുകയാണ്.

പുഴയിൽ വീണ പന്തെടുക്കാനായി വെള്ളത്തിലിറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ അതിൽ നിന്നു തടയുന്ന നായ അവളുടെ ഉടുപ്പിൽ കടിച്ചു വലിച്ച് പിന്നോട്ടു കൊണ്ടു പോകുന്നു. തുടർന്ന് നായ തന്നെ പുഴയിലേക്കിറങ്ങി പന്തെടുത്ത് പെൺകുട്ടിക്ക് നൽകുന്നു. ഇത്രയുമാണ് വീഡിയോയിലുള്ളത്. 16 സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യമെങ്കിലും ഇത് സോഷ്യൽ മീഡിയ ഏഎടുത്തു കഴിഞ്ഞു.

ഫിസിക്‌സ് ആസ്‌ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 96,000 പേരാണ് വീഡിയോ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. 3.42 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top