ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്; അടുത്ത എട്ടുവർഷത്തിനുള്ളിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യുഎൻ

അടുത്ത എട്ടു വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ചൈനയാണ് നിലവിൽ ലോക ജനസംഖ്യയിൽ ഒന്നാമത്. ചൈനയെ ഇന്ത്യ ഏറെ വൈകാതെ മറികടക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2050ഓടെ ലോക ജനസംഖ്യ 970 കോടിയിലേക്കെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന 770കോടിയില്‍ നിന്ന് 200കോടിയുടെ വര്‍ദ്ധനവാണ് പുതിയ കണക്കുകള്‍ പ്രകാരം പ്രതീക്ഷിക്കുന്നത്.

21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം ഏറ്റവും ഉയര്‍ന്ന ജനസംഖ്യയായ 1100കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു സ്ത്രീയ്ക്ക് 3.2 കുട്ടികള്‍ എന്ന നിലയിലായിരുന്ന ആഗോള ജനന നിരക്ക് ഈ വര്‍ഷം 2.5 എന്ന നിലയിലേക്ക് എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്ത്രീയ്ക്ക് 2.2 കുട്ടികള്‍ എന്ന നിലയിലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ജനന നിരക്ക്. ഒരു സ്ത്രീയ്ക്ക് 3.2 കുട്ടികള്‍ എന്ന നിലയിലായിരുന്ന ആഗോള ജനന നിരക്ക് ഈ വര്‍ഷം 2.5 എന്ന നിലയിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2050ഓടെ വര്‍ദ്ധനവുണ്ടാകുന്ന ലോകജനസംഖ്യയുടെ പകുതിയിലധികവും ഇന്ത്യയും പാക്കിസ്ഥാനുമടക്കമുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്നായിരിക്കും. നൈജീരിയ, കോംഗോ, എത്യോപ്യ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജനസംഖ്യാ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2050തോടെ ജനസംഖ്യ ഇരട്ടിയാകും.

ദരിദ്ര രാജ്യങ്ങളിലാണ് ജനസഖ്യാ വളര്‍ച്ച വേഗത്തില്‍ സംഭവിക്കുന്നതെന്നും ഇത് ദാരിദ്ര്യം ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും ഐക്യരാഷ്ട്ര സഭ അണ്ടര്‍ സെക്രട്ടറി ലിയൂ സെന്‍മിന്‍ പറഞ്ഞു. ആഗോള ശരാശരിയേക്കാള്‍ ഏഴ് വര്‍ഷം പിന്നിലായാണ് ദരിദ്ര രാജ്യങ്ങളിലെ ആളുകള്‍ ജീവിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top