ലൂസിഫർ 2 വരുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി ലൂസിഫറിന്റെ ടീം

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനയൈ പുറത്തിറങ്ങിയ ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലൂസിഫർ ടീം തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നടൻ മോഹൻലാൽ എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത വർഷം ആദ്യത്തോടെ ചിത്രീകരണം തുടങ്ങുമെന്നും വർഷത്തിൻ്റെ രണ്ടാം പകുതിയിലായിരിക്കും ചിത്രത്തിൻ്റെ റിലീസ് എന്നും പൃഥ്വിരാജ് അറിയിച്ചു. ഇത് ചെറിയ സിനിമ ആവില്ലെന്നും വലിയ സിനിമ ആയിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

എബ്രഹാം ഖുറേഷി, സയിദ് മസൂദ് എന്നിവരുടെ ഭൂതകാലം സിനിമയിലുണ്ടാവും. സയിദ് മസൂദിന് ലൂസിഫർ ആദ്യ ഭാഗത്തെക്കാൾ സീനുകളുണ്ടാവുമെന്നും പൃഥ്വിരാജ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top