ഒരു ത്രിണമൂൽ കോൺഗ്രസ്സ് എംഎൽഎയും 12 കൗൺസിലർമാരും ബി ജെ പി യിൽ ചേർന്നു

ത്രിണമൂൽ കോൺഗ്രസ്സിൽ നിന്ന് വീണ്ടും വ്യാപക കൊഴിഞ്ഞു പോക്ക്. ഒരു ത്രിണമൂൽ കോൺഗ്രസ്സ് എംഎൽഎയും 12 കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. ഇവരോടൊപ്പം പശ്ചിമ ബംഗാൾ കോൺഗ്രസ്സ് നേതാവ് പ്രസൻജിത്ത് ഗോഷും ബിജെപി അംഗത്വം സ്വീകരിച്ചു.

ത്രിണമൂൽ എംഎൽഎ സുനിൽ സിംഗ് ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ സെക്രട്ടറി വിജയ് വർഗിയയുടേയും ബിജെപി നേതാവ് മുകുൾ റോയി യുടേയും സാന്നിധ്യത്തിലായിരുന്നു നേതാക്കൾ ബിജെപി യിൽ ചേർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top