ആറ് ഏക്കർ ഭൂമി തട്ടിയെടുത്തു; മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; കുടുംബം നേരിടുന്ന ദുർവിധി തുറന്നുപറഞ്ഞ് ജവാൻ

തന്റെ കുടുംബം നേരിടുന്ന ദുർവിധി തുറന്ന് പറഞ്ഞ് തെലങ്കാന സ്വദേശിയായ സൈനികൻ. തന്റെ കുടുംബത്തിന്റെ ആറ് ഏക്കർ ഭൂമി തട്ടിയെടുത്തുവെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നുമാണെന്ന് ജവാൻ പറഞ്ഞത്. വീഡിയോയിലൂടെയാണ് ജവാൻ എസ് സ്വാമി ഇക്കാര്യം പറഞ്ഞത്.

ജമ്മു കാശ്മീരിൽ പോസ്റ്റിംഗ് ലഭിച്ചിരിക്കുന്ന സൈനികനാണ് എസ് സ്വാമി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആറ് ഏക്കർ നിലം കയ്യേറിയെന്നാണ് എസ് സ്വാമിയുടെ ആരോപണം.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ സ്വാമിയുടെ പരാതിയിൽ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടതായി ജില്ലാ കളക്ടർ എസ് സത്യനാരായണ അറിയിച്ചു. സ്വാമിയുടേത് തർക്ക ഭൂമിയാണെന്ന് കണ്ടെത്തിയതോടെ സിവിൽ കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ അധികൃതർ ഉപദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top