ഒമാൻ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം; അന്വേഷണം നടത്താനൊരുങ്ങി യുഎൻ

ഒമാൻ തീരത്ത് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം നടത്താനൊരുങ്ങി യുഎൻ. യുഎൻ സെക്രട്ടറി ജനറലാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. നിരവധി രാജ്യങ്ങൾ ഇതിനെ പിന്തുണച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന നിലപാടിലാണ് അമേരിക്ക.
ഒരു മാസത്തിനുള്ളിൽ രണ്ട് തവണയാണ് എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം ഉണ്ടായത്. 6 എണ്ണ ടാങ്കറുകളാണ് ആക്രമണത്തിനിരയായത്. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് വ്യക്തമാക്കിയിരുന്നു.
ഫുജൈറ തീരത്ത് മെയ് 12ന് നാലു എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് യു.എന്‍ രക്ഷാസമിതിയുടെ പരിഗണനയിലാണ്. ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തി സൗദി അറേബ്യയും രംഗത്തു വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here