ബീഹാറില്‍ മസ്തിഷ്‌ക ജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 112 കവിഞ്ഞു; കാരണം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 112 കവിഞ്ഞു. എന്നാല്‍ മരണം ഉയരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യ വകുപ്പ്. വിഷയം കൈകാര്യ ചെയ്യ്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
കുട്ടികളുടെ മരണം രാജ്യത്തിന്റെ വേദനയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കുട്ടികളുടെ മരണത്തില്‍ പ്രതിഷേധിച്ച് ആശുപത്രികളിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധം ഉണ്ടായി. അതേ സമയം ബീഹാറില്‍ തുടരുന്ന ഉഷ്ണ തരംഗത്തില്‍ മൂന്ന് ദിവസത്തിനിടെ 90 പേരാണ് മരിച്ചത്.
നാനൂറിലധികം കുട്ടികളാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. അറുപതിലധികം കുട്ടികള്‍ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങിയതായി ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കെആര്‍ ഷാഹി പറഞ്ഞു. ചില കുട്ടികളുടെ നില ഗുരുതരമാണെന്നും െആദ്ദേഹം പറഞ്ഞു. മരണ സംഖ്യ ഉയര്‍ന്നതില്‍ ജനങ്ങള്‍ ആശുപത്രികള്‍ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. കൂടുതല്‍ ഡോക്ടര്‍ മാരെ എത്തിച്ച് മികച്ച ചികില്‍സ ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
മരണ സംഖ്യ ഉയരുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ വര്‍ഷം ആവര്‍ത്തിക്കുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മരണം നൂറ് കവിഞ്ഞപ്പോള്‍ മാത്രമാണ് മുഖ്യ മന്ത്രി നിതീഷ് കുമാര്‍ സന്ദര്‍ശനം നടത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കുട്ടികളുടെ മരണത്തില്‍ സുപ്രീകോടതി ഇടപെടെണമെന്ന് കാട്ടി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ കോടതി ജൂണ് 24നാണ് പരിഗണിക്കുന്നത്.
അഭിഭാഷകരായമനോഹര്‍ പ്രതാപ് , സന്‍പ്രീത് സിംഗ് അജ്മാനി എന്നിവരാണ് പൊതു താല്‍പര്യ ഹര്‍ജിയുമായി സുപ്രീകോടതിയെ സമീപിച്ചത്. മതിയായ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കണമെന്നും മാതാപിതാക്കള്‍ക്ക് നഷ്ട്ട പരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ബീഹാറില്‍ അത്യുഷ്ണത്തിന് ശമനമില്ലാത്ത അവസ്ഥയാണ്. ഔറംഗാബാദ്, ഗയ, നവാഡ എന്നീ ജില്ലകളില്‍ കനത്ത ചൂടാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കാരണം മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു. മരണ സംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. ഗയ ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധാജ്ഞ തുടരുകയാണ്. ജാഗ്രതാ നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here