കൊയിലാണ്ടിയിൽ വാഹനാപകടം; രണ്ട് മരണം

മുക്കം കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് പേർ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാൾ സ്വദേശി മക്ബൂൽ (51) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത ഓടത്തെരുവിലാണ് സംഭവം.
അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്‌കൂട്ടർ ടിപ്പറിൽ ഇടിച്ച് അതിന്റെ പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകട ശേഷം ടിപ്പർ നിർത്താതെ പോവുകയും ചെയ്തു.
രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. മുക്കം പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here