Advertisement

കാർട്ടൂൺ വിവാദം; അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരമുണ്ടെന്ന് മറക്കരുതെന്ന് മന്ത്രി എ.കെ ബാലൻ

June 19, 2019
1 minute Read
ak balan

കാർട്ടൂൺ വിവാദത്തിൽ ലളിതകലാ അക്കാദമിക്കെതിരെ മന്ത്രി എ.കെ ബാലൻ. അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരമുണ്ടെന്ന് മറക്കരുതെന്നും അവാർഡ് പിൻവലിക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അക്കാദമികളും സർക്കാരിനുള്ള അധികാരം മറക്കരുത്. അവാർഡ് പിൻവലിച്ചില്ലെങ്കിൽ തുടർ നടപടി ആലോചിച്ച് തീരുമാനിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.

Read Also; കാർട്ടൂൺ അവാർഡ് പിൻവലിക്കില്ല; സർക്കാർ നിലപാട് തള്ളി ലളിതകലാ അക്കാദമി

കേരള ലളിതകലാ അക്കാദമി അവാർഡ് നൽകിയ കാർട്ടൂൺ മതവിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നും അവാർഡ് പുന:പരിശോധിക്കാൻ സർക്കാർ നിർദേശം നൽകിയതായും എ.കെ ബാലൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഈ നിലപാട് ലളിതകലാ അക്കാദമി തള്ളിയിരുന്നു. അവാർഡ് നേടിയ കാർട്ടൂൺ മതവിശ്വാസത്തെ അവഹേളിക്കുന്നതല്ലെന്നും അവാർഡ് പിൻവലിക്കില്ലെന്നും ലളിതകലാ അക്കാദമി ഭാരവാഹികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read Also; കാർട്ടൂൺ വിവാദം; ലളിതകലാ അക്കാദമിയിലെ വിഷയത്തിൽ ഇടപെടാൻ മന്ത്രിക്ക് അവകാശമില്ലെന്ന് കാനം

മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയർന്നതോടെയാണ് കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം വിവാദമായത്. പുരസ്‌കാരം ലഭിച്ച കാർട്ടൂണിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു കേന്ദ്രകഥാപാത്രം. ഈ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാൻ സർക്കാർ ലളിത കലാ അക്കാദമിക്ക് നിർദേശം നൽകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top