തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിധിയിൽ കൂടുതൽ പണം ചിലവഴിച്ചു; സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കും

ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് വിജയിച്ച ബോളിവുഡ് താരം സണ്ണി ഡിയോളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിധിയിൽ കൂടുതൽ പണം ചെലവഴിച്ചു എന്ന് കണ്ടതിനെത്തുടർന്നാണ് നടപടി. സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കുമെന്ന് സൂചനയുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർഥിക്ക് പരമാവധി ചിലവഴിക്കാവുന്ന തുക എഴുപത് ലക്ഷമാണ്. എന്നാൽ സണ്ണി ഡിയോൾ 86 ലക്ഷം രൂപ പ്രചാരണത്തിനായി ചിലവഴിച്ചുവെന്നാണ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. സണ്ണി ഡിയോളിന്റെ മറുപടി ലഭിച്ചതിന് ശേഷം കമ്മീഷൻ കൂടുതൽ നടപടികളിലേക്ക് കടക്കും.
കടുത്ത നടപടികൾ സ്വീകരിച്ചാൽ നടന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കി പകരം രണ്ടാം സ്ഥാനത്ത് വന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here