നിപ ലക്ഷണങ്ങളുമായി തമിഴ്‌നാട്ടിൽ ഒരാൾ ചികിത്സയിൽ

നിപ ലക്ഷണങ്ങളുമായി തമിഴ്‌നാട്ടിൽ ഒരാൾ ചികിത്സയിൽ. കടലൂർ സ്വദേശിയായ ഇയാളെ പുതുച്ചേരി ജിപ്‌മെർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ച രക്ത സാമ്പിളിന്റെ ഫലം കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ. നിലവിൽ ജിപ്‌മെറിൽ തയ്യാറാക്കിയ പ്രത്യേക ഐസോലേഷൻ വാർഡിലാണ് രോഗ ലക്ഷണങ്ങളോടുകൂടിയ ആളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചികിത്സയിലുളളയാൾ മലപ്പുറത്തെ തിരൂരിൽ കെട്ടിട്ട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം. പനി കൂടിയ സാഹചര്യത്തിൽ മരുമകൻ കേരളത്തിൽ നിന്ന് സ്വദേശമായ തമിഴ്‌നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

കടലൂരിലെ ജനറൽ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. നിപ ബാധയുണ്ടോയെന്ന സംശയത്തെത്തുടർന്നാണ് 79 കാരനായ ഇയാളെ പുതുച്ചേരി ജിപ്മറിലേക്ക് മാറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top