ശബരിമല വിമാനത്താവള പദ്ധതിക്കെതിരെ സംഘപരിവാർ; കുമ്മനത്തെ സമരത്തിന്റെ മുഖമാക്കാൻ നീക്കം

സംസ്ഥാനത്ത് ഭൂസമരവുമായി സംഘപരിവാർ. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ ഏറ്റെടുത്ത് പട്ടികജാതിക്കാർക്കും ആദിവാസികൾക്കും നൽകണമെന്ന് ആവശ്യം. ഭൂ അവകാശ സംരക്ഷണ സമിതിയെന്ന പുതിയ സംഘടനയ്ക്ക് രൂപം നൽകി. ജൂൺ 24ന് എരുമേലി റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും. കുമ്മനം രാജശേഖരനെ സമരത്തിന്റെ മുഖമാക്കാനാണ് നീക്കം.

ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ശബരിമല വിമാനത്താവളം നിർമ്മിക്കുവാൻ സംസ്ഥാന സർക്കാരിന്റെ നീക്കംപുരോഗമിക്കുന്നതിനിടെയാണ് സംഘപരിവാറിന്റെ നീക്കം. ഹിന്ദു ഐക്യവേദിക്കാണ് ഇതിന്റെ ഏകോപന ചുമതല. ന്നൊൽ ബിജെപി ഉൾപ്പെടെയുള്ള മുഴുവൻ സംഘപരിവാർ സംഘടനകളും ഇതിനായി അണിനിരക്കും. ശബരിമല വിമാനത്താവളം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതർക്ക് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ജൂൺ 24നാണ് സമര പ്രഖ്യാപന കൺവെൻഷൻ. ഇതിന്റെ പോസ്റ്റർ പ്രചരണം അടക്കമുള്ള കാര്യങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top