ചോദ്യം ചെയ്യലിന് മുംബൈ പൊലീസ് നോട്ടീസ് നൽകി; ബിനോയ് കോടിയേരി ഒളിവിൽ പോയതായി സൂചന

ബീഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ വൈകീട്ട് കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. അതേ സമയം ബിനോയ് കോടിയേരി ഒളിവിൽ പോയതായി സൂചനയുണ്ട്. ബിനോയിയുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറഞ്ഞു. ബിനോയിയെ കണ്ടെത്താൻ സഹായിക്കണമെന്ന് മുംബൈ പൊലീസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹവാഗ്ദാനം നൽകി ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഓഷ്‌വാര പൊലീസ് നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനായി മുംബൈ പൊലീസിലെ ഇൻസ്‌പെക്ടറടങ്ങുന്ന സംഘം ഇന്നലെ കേരളത്തിലെത്തിയിട്ടുണ്ട്. അന്വേഷണ സംഘം ബിനോയിയെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. അതേ സമയം മുംബൈ പൊലീസ് സംഘം ഇന്നും കണ്ണൂരിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here