ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിക്കെതിരെ പീഡന ആരോപണമുന്നയിച്ച സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ ഭർത്താവിനെയും ബന്ധുവിനെയും ഡൽഹി പൊലീസ് തിരിച്ചെടുത്തു. മോശം പെരുമാറ്റത്തിന്റെ പേരിലായിരുന്നു കോൺസ്റ്റബിൾ റാങ്കിലുളള രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തിരുന്നത്.

രജ്ഞൻ ഗൊഗൊയിയാണ് സസ്‌പെൻഷന് പിന്നിലെന്ന് യുവതി ആരോപിച്ചിരുന്നു. രണ്ടുപേരെയും തിരിച്ചെടുത്തെങ്കിലും വകുപ്പുതല അന്വേഷണം തുടരുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ പീഡന ആരോപണമുന്നയിച്ചത്. എന്നാൽ, സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതി രഞ്ജൻ ഗൊഗൊയിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top