പനി; മന്ത്രി കെ കെ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

kk Shailaja

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ പനിയെയും ദേഹാസ്വാസ്ഥ്യത്തേയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ബുധനാഴ്ച രാത്രിയിലാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top