Advertisement

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴയും ശിക്ഷയും വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

June 20, 2019
Google News 0 minutes Read

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ഫേസ്ബുക്ക് പോസ്റ്റ്.

മോട്ടോർവാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. (ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും ഇൻഷുറൻസ് പുതുക്കിയതിനു ശേഷമേ വാഹനം വിട്ടുനൽകാവൂ എന്ന കോടതി വിധി നിലവിലുണ്ട്) ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളിൽ കണ്ടക്ടർ ലൈസൻസും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണം.

അപകടകരമായ വസ്തുക്കൾ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മേൽവിവരിച്ച രേഖകൾക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങൾ, ടൂൾബോക്‌സ്, മരുന്നുകൾ എന്നിവയും വാഹനത്തിൽ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂർണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തിൽ സൂക്ഷിച്ചിരിക്കണം. കൂടാതെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൾ റൂൾ 9 പ്രകാരമുളള ലൈസൻസ് ഉണ്ടായിരിക്കണം.

രജിസ്‌ട്രേഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകർപ്പോ വാഹനത്തിൽ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനൽ ഇല്ലെങ്കിൽ 15 ദിവസത്തിനകം വാഹനത്തിൻറെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കിയാൽ മതി. പക്ഷെ ഡ്രൈവിംഗ് ലൈസെൻസ് ഒറിജിനൽ കരുതണം. രേഖകൾ കൈവശമില്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥൻറെ നിർദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here