കോഴിക്കോട് നഗരത്തില്‍ 200 ലേറെ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ല; ഫയര്‍ ആന്റ് റസ്‌ക്യൂ

കോഴിക്കോട് നഗരത്തില്‍ 200 ലേറെ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് കണ്ടെത്തല്‍. നിശ്ചിത ദിവസത്തിനകം മതിയായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന നോട്ടീസും കെട്ടിട ഉടമകള്‍ അവഗണിച്ചു. അതേ സമയം കെട്ടിടങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസം ഒന്ന് പിന്നിട്ടു.

കോഴിക്കോട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് 200 ലധികം കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലന്ന് കണ്ടെത്തിയത്. നിശ്ചിത ദിവസത്തിനകം മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും ചുരുക്കം ചില കെട്ടിടങ്ങള്‍ മാത്രമാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയത്.അതെ സമയം സുരക്ഷ ഒരുക്കാത്ത കെട്ടിടങ്ങളുടെ പട്ടിക ഫയര്‍ ആന്റ് റസ്‌ക്യൂ സഘം ജില്ലാ കലക്ടര്‍ക്ക് നല്‍കിയെങ്കിലും യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല .

സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്ത ഇത്തരം കെട്ടിടങ്ങള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഫയര്‍ ആന്റ് റസ്‌ക്യൂ സംഘത്തിന് മതിയായ അധികാരങ്ങളില്ല. ഇത് തന്നെയാണ് നിയമലംഘകര്‍ക്ക് എതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തത്.ഈ കാരണങ്ങളാണ് നോട്ടീസ് ലഭിച്ചാലും നിയമലംഘനം തുടരാന്‍ കെട്ടിട ഉടമളെ പ്രേരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top