അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കയുടെ ചാര ഡ്രോണിനെ വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാന്‍

അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കയുടെ ചാര ഡ്രോണിനെ വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാന്‍. അമേരിക്കന്‍ സേനയുടെ ആര്‍ക്യു4 ഗ്ലോബല്‍ ഹോക്ക് എന്ന ഡ്രോണാണ് തകര്‍ത്തതെന്ന് ഇറാന്‍ ദേശീയ ടെലിവിഷന്‍ അവകാശപ്പെട്ടു. എന്നാല്‍ വാര്‍ത്ത അമേരിക്ക നിഷേധിച്ചു.
അമേരിക്കന്‍ നിര്‍മ്മിത ഗ്ലോബല്‍ഹോക്ക് നിരീക്ഷണ ഡ്രോണ്‍ ഇറാന്റെ തെക്കെ തീരദേശ അതിര്‍ത്തിയിലെ റെവലൂഷനറി ഗാര്‍ഡാണ് തകര്‍ത്തത്. ഡ്രോണ്‍ ഇറാന്റെ വ്യോമപരിധി കടന്നതോടെയാണ് വെടിവെച്ച് വീഴ്ത്തിയതെന്നും പ്രസ് ടിവി പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. ഇറാന്‍ റെവലൂഷനറി ഗാര്‍ഡിന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പ് ഉദ്ധരിച്ചാണ് പ്രസ് ടിവി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഡോണിന്റെ ചിത്രങ്ങള്‍ ഇതുവരെയും ചാനല്‍ പുറത്ത് വിട്ടിട്ടില്ല.
അതേസമയം വാര്‍ത്ത നിഷേധിച്ച് അമേരിക്ക രംഗത്തെത്തി. ഇറാന്റെ വ്യോമപരിധിയിലേക്ക് യു എസ് ഡ്രോണുകള്‍ പ്രവേശിച്ചിട്ടില്ലെന്ന് പറഞ്ഞ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ വ്യാഴാഴ്ച
ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് അതീവ സംഘര്‍ഷ സാധ്യതയാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here