വിഎ ഗിരീഷിനും അരുൺ മോഹനും ഓൾ കേരള വിജയ് ഫാൻസ് അസോസിയേഷന്റെ മാധ്യമ പുരസ്‌കാരം

ഓൾ കേരള വിജയ് ഫാൻസ് വെൽഫെയർ അസോസിയേഷന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിന് ട്വന്റി ഫോർ പത്തനംതിട്ട റിപ്പോർട്ടർ
വിഎ ഗിരീഷിനും മികച്ച ക്യാമറാമാനുള്ള പുരസ്‌കാരത്തിന് ട്വന്റി ഫോർ ക്യാമറാമാൻ എം. അരുൺ മോഹനും അർഹരായി. നാളെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top