മാവോയിസ്റ്റ് സി പി ജലീൽ കൊല്ലപ്പെട്ടിട്ട് മൂന്നു മാസം പിന്നിടുന്നു; മജിസ്റ്റീരിയൽ അന്വേഷണം തൃപ്തികരമല്ലെന്ന് സഹോദരൻ

വയനാട്ടിലെ മാവോയിസ്റ്റ് പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണം തൃപ്തികരമല്ലന്നാരോപിച്ച് കൊല്ലപ്പെട്ട സി പി ജലീലിന്റെ സഹോദരൻ സി പി റഷീദ് രംഗത്ത്. മജിസ്റ്റീരിയൽ അന്വേഷണം ഏകപക്ഷീയമാണെന്നാണ് സി പി റഷീദിന്റെ ആരോപണം. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താതെയുള്ള അന്വേഷണം ശരിയല്ലെന്നും സി പി റഷീദ് ആരോപിച്ചു.
അന്വേഷണം പ്രഖ്യാപിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയ്യറായിട്ടില്ല. വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി ദ്യശ്യങ്ങളിൽ വൈരുധ്യം വ്യക്തമാണ്. ഇതിനാൽ ഏകപക്ഷീയ നടപടികളിലൂടെ പൊലീസ് ജലീലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റഷീദ് ആരോപിക്കുന്നു.
മാർച്ച് ആറിനു നടന്ന ഏറ്റുമുട്ടലിൽ പൊലീസിനെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. അതേസമയം അന്വേഷണ സംഘത്തിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിക്കനാണ് മനുഷ്യാവകാശ സംഘടനകളുടെ തിരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here