ആഞ്ജലീന ജോളിയെപ്പെലെയാകാന്‍ അമ്പതിലധികം ശസ്ത്രക്രിയകള്‍ നടത്തിയ യുവതിയുടെ ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പാടുപെട്ട് പ്ലാസ്റ്റിക് സര്‍ജറിയും കോസ്‌മെറ്റിക് സര്‍ജറികളും മറ്റും ചെയ്യുന്നവരെ കുറച്ചെങ്കിലും ഭീതിപ്പെടുത്തിയ ഒരു ചിത്രമാണിത്. ആജ്ഞലീന ജോളിയെപ്പെലെയാകാന്‍ 50 ശസ്ത്രക്രിയകള്‍ നടത്തിയ പെണ്‍കുട്ടി ഒടുവില്‍ അസ്ഥികൂടം പോലെയായി മാറിയ ചിത്രങ്ങള്‍  വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

എന്നാല്‍ വാര്‍ത്ത സത്യമല്ലെന്നും അത് ഫോട്ടോഷോപ്പും മേക്കപ്പും മാത്രമാണെന്നും പറഞ്ഞ് ഇറാന്‍ സ്വദേശിയായ സബര്‍ തഹര്‍ തന്നെ രംഗത്ത് വന്നിരുന്നു. മറ്റൊരാളപ്പോലെ ആകുകയല്ല തന്റെ ലക്ഷ്യമെന്നും സഹര്‍ പിന്നീട് വെളിപ്പെടുത്തി.  ഓരോ പ്രാവശ്യവും ചിത്രങ്ങള്‍ക്കു വേണ്ടി വ്യത്യസ്തമായ പോസുകളാണ് താന്‍ തെരഞ്ഞെടുത്തതെന്നും അങ്ങനെ എന്റെ മുഖം കൗതുകകരമാക്കുകയായിരുന്നു ഞാന്‍ എന്നുമായിരുന്നു സഹര്‍ പറഞ്ഞത്.
മാത്രമല്ല, തന്റെ ഫോളേവേഴ്‌സിന് അറിയാം തന്റെ മുഖം എങ്ങനെയാണെന്നും സഹര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ജറിയിലൂടെ വിരൂപയായി മാറിയത് സഹറിന്റെ ഫോളോവേഴ്‌സിനെ തന്നെ ആശയക്കുഴപ്പത്തിലാക്കിയ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം ലഭിച്ചുരുന്ന ഒന്നാണ്.

പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ നമ്മളും പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ ഷെയര്‍ ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് അല്‍പ്പമൊന്നു ചിന്തിക്കുന്നത് നന്നായിരിക്കും. ആളുകള്‍ പലപ്പോഴും കൗതുകത്തിന് ചെയ്യുന്നത് മറ്റു ചിലര്‍ സെന്‍സേഷണലായി അവതരിപ്പിക്കും. കൗതുകവും അതിലെ യാഥാര്‍ഥ്യവും മനസ്സിലാക്കാതെയുള്ള ബട്ടണ്‍ക്ലിക്കും ഷെയറിംങും ഒന്ന് ആലോചിച്ച് ചെയ്യുന്നത് നന്നായിരിക്കും.

വ്യാജവാര്‍ത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങള്‍, തുടങ്ങി വ്യാജന്മാരാല്‍ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങള്‍ക്കെതിരെ ട്വന്റിഫോര്‍ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ദി ട്രൂത്ത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top