ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ഇറാന് വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കി. അമേരിക്കന്‍ ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം. യൂറോപ്, സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിമാന സര്‍വീസുകളെ തീരുമാനം ബാധിച്ചേക്കും. സഞ്ചാര സമയം 20 മുതല്‍ 25 മിനിട്ട് വരെ വൈകിയേക്കും. വിമാന നിരക്കില്‍ അഞ്ഞൂറ് രൂപ വരെയുള്ള വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധമുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഫെബ്രുവരി 27 മുതല്‍ പാകിസ്ഥാന്‍ വഴിയുള്ള വിമാനസര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കിയിരുന്നു.
എന്നാല്‍ നിലവില്‍ ഇറാന്റെ കരമാര്‍ഗ്ഗമുള്ള സഞ്ചാരപാതയ്ക്ക് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. കടല്‍ മേഘലയില്‍, ഇറാന്‍ അതിര്‍ത്ഥിയില്‍ നിന്ന് 22നോട്ടിക്കല്‍ മൈല്‍ സഞ്ചാരപാതയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെയും ഇന്ത്യയുടെയും സര്‍വ്വീസുകലെയാണ് ഇത് പ്രധാനമായും ബാധിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here